കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിന്നും മമതയെ തുടച്ചു നീക്കാന്‍ വിവിധ സംസ്ഥാന ടീമിനെ ഒരുക്കി ബിജെപി. തൃണമൂല്‍ കോണ്‍ഗ്രസിനെയും മുഖ്യമന്ത്രി മമതാ ബാനര്‍ജിയേയും വേരോടെ പിഴുതുമാറ്റാന്‍ ബംഗാളിലെ ബിജെപി നേതാക്കള്‍ക്ക് പുറമേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അറിയപ്പെടുന്ന 12 നേതാക്കളെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കാന്‍ പ്രത്യേക ചുമതല നല്‍കി ബംഗാളില്‍ താവളമൊരുക്കി നല്‍കാനാണ് തീരുമാനം. ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുന്നുകൊണ്ടാകും ഇവര്‍ തന്ത്രങ്ങള്‍ ഒരുക്കുകയും നടപ്പാക്കുകയും ചെയ്യുക.
ബീഹാറിന് ശേഷം ബിജെപിയുടെ സുപ്രധാന മിഷന്‍ പശ്ചിമ ബംഗാളാണ്. അദ്ധ്യക്ഷനായിരുന്ന കാലം മുതല്‍ ഈ നീക്കത്തിന് തുടക്കമിട്ട അമിത്ഷാ തന്നെ ബംഗാളിലെ പ്രവര്‍ത്തനത്തിനുള്ള ചുക്കാന്‍ വീണ്ടും ഏറ്റെടുക്കും. നിലവിലെ പാര്‍ട്ടി അദ്ധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് പകരം അമിത്ഷാ തന്നെ ബംഗാളില്‍ എത്തി ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. പത്തു വര്‍ഷം മുമ്പ് സിപിഎമ്മിനെ മറിച്ച് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാള്‍ ഭരണം പിടിച്ചെടുത്തതിന് സമാനമായ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളത് എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
Post Your Comments