
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഷഹ്ദാരയില്‍ ജിടിബി എന്‍ക്ലേവ് പ്രദേശത്ത് യുവതിയെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇരുപത് വയസ് തോന്നിക്കുന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
ജിടിബി എന്‍ക്ലേവ് പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ രണ്ട് വെടിയേറ്റ മുറിവുകളുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് ഷഹ്ദാരയിലെ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
Post Your Comments