Latest NewsNewsInternational

കോവിഡിനു പിന്നാലെ പുതിയ രോഗം ചൈനയില്‍ പൊട്ടിപുറപ്പെട്ടു… പുതിയ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ആറായിരത്തിലധികം പേര്‍ക്ക് … പുതിയ വൈറസ് പുറത്തുവന്നിരിക്കുന്നത് ആ ലാബില്‍ നിന്ന്

ബെയ്ജിംഗ്: ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ് മഹാമാരിയാണ് ലക്ഷങ്ങളുടെ ജീവനെടുത്ത് ഇപ്പോഴും മരണതാണ്ഡവമാടിയത്. വര്‍ഷം ഒന്നാവാറായിട്ടും ഇതുവരെ വാക്‌സിന്‍ കണ്ടുപിടിയ്ക്കാനാക്കാത്തതും ആശങ്കയിലാണ്. .വുഹാനിലെ ലാബില്‍ നിന്നുമാണ് വൈറസ് പുറത്തുചാടിയതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. കൊവിഡ് കെട്ടടങ്ങി വരുന്നതിനിടെയാണ് ചൈനയില്‍ പുതിയ രോഗം വ്യാപിക്കുന്നതായി അന്താരാഷ്ട്ര മാദ്ധ്യമമായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read Also :  കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ കൈവരിച്ച നേട്ടത്തെ അഭിനന്ദിച്ച് ലോകരാഷ്ട്രങ്ങള്‍… ഇന്ത്യ കൈവരിച്ച ഈ നേട്ടങ്ങളുടെ പിന്നില്‍ ജനങ്ങളുടെ പിന്തുണ… ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബ്രൂസെല്ലോസിസ് എന്ന പുതിയ രോഗമാണ് ചൈനയില്‍ ആറായിരത്തിലേറെ പേര്‍ക്ക് സ്ഥിരീകരിച്ചത്. 55,725 പേരില്‍ നടത്തിയ പരിശോധനയിലാണ് 6620 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയത്. രോഗം ബാധിച്ച മൃഗങ്ങളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നതിനാലാണ് മനുഷ്യര്‍ക്ക് ബ്രൂസെല്ലോസിസ് വരുന്നത്. മൃഗങ്ങളുമായി ബന്ധപ്പെട്ട് ഭക്ഷണം കഴിക്കുന്നതിലൂടെയും രോഗം ബാധിക്കാമെന്നും ഇത് മാറാവ്യാധിയായി തുടര്‍ന്നേക്കാമെന്നും ലോകാരോഗ്യ സംഘടന അറിയിപ്പ് നല്‍കി.

ചൈന അനിമല്‍ ഹസ്ബന്‍ഡറി ഇന്‍ഡസ്ട്രിസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു ബയോഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് ഈ രോഗം ഉത്ഭവിച്ചതെന്ന് ലാന്‍ഷോയു ആരോഗ്യ കമ്മിഷന്‍ പറഞ്ഞു. ബ്രൂസെല്ലോസിസിന് വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമം കഴിഞ്ഞ നവംബറില്‍ ചൈന ഉപേക്ഷിച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button