
ന്യൂഡല്‍ഹി: ഹരിയാനയിലെ ഭൂമിയിടപാട് കേസില്‍ വ്യവസായിയും വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവുമായ റോബര്‍ട്ട് വാദ്ര ഇഡിക്കു മുന്നില്‍ ഹാജരായി. ഇ ഡിയുടെ ഡല്‍ഹി ഓഫീസിലാണ് വാദ്ര ഹാജരായത്. കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുകയെന്നാണ് റിപ്പോര്‍ട്ട്.
‘ഞാന്‍ ജനങ്ങളുടെ ശബ്ദം ഉയര്‍ത്തുമ്പോഴെല്ലാം അവര്‍ എന്നെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. എനിക്ക് ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ല. അവര്‍ക്ക് എന്നോട് എന്തുവേണമെങ്കിലും ചോദിക്കാം. ഞാന്‍ അതിന് ഉത്തരം നല്‍കും’, റോബര്‍ട്ട് വാദ്ര മാധ്യമങ്ങളോട് പറഞ്ഞു. ഇ ഡി ഓഫീസിലേക്കുളള യാത്രക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഷിക്കോപൂരിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യാൻ ഏപ്രിൽ 8 ന് ഇഡി വാദ്രയ്ക്ക് സമൻസ് അയച്ചിരുന്നു. തുടർന്ന് ഹാജരാകാത്തതിനാലാണ് ഇന്ന് ഹാജരായത്. നേരത്തെ മറ്റൊരു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വാദ്രയെ ഫെഡറൽ അന്വേഷണ ഏജൻസി ചോദ്യം ചെയ്തിരുന്നു.
Post Your Comments