ബംഗളൂരു: വിവാഹത്തിന് വേണ്ടിയുള്ള മതംമാറ്റം തടയാന്‍ നിയമം കൊണ്ടു വരുമെന്ന് കര്‍ണാടക മന്ത്രി. കര്‍ണാടക ടൂറിസം വകുപ്പ് മന്ത്രിയും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയുമായി സി.ടി രവിയാണ് ഇക്കാര്യം അറിയിച്ചത്. ’ജിഹാദി’കള്‍ സ്ത്രീകളുടെ ആത്മാഭിമാനം നശിപ്പിക്കുന്നത് നോക്കി നില്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവാഹത്തിന് വേണ്ടിയുള്ള മതംമാറ്റത്തിനെതിരെ അലഹാബാദ് ഹൈകോടതി രംഗത്തെത്തിയതിന് പിന്നാലെയാണ് കര്‍ണാടക മന്ത്രിയുടെ പ്രതികരണം.ഒക്ടോബര്‍ 31നായിരുന്നു വിവാഹത്തെ കുറിച്ചും മതംമാറ്റത്തെ കുറിച്ചുമുള്ള അലഹബാദ് ഹൈകോടതിയുടെ പരാമര്‍ശം.
മതംമാറി വിവാഹം ചെയ്ത ദമ്പതികള്‍ സുരക്ഷ ആവശ്യപ്പെട്ട നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി പരാമര്‍ശം നടത്തിയത്. യു.പി, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും ലവ് ജിഹാദ് തടയാന്‍ നിയമപരമായ മാര്‍ഗം തേടുമെന്ന് വ്യക്തമാക്കിയിരുന്നു.
Post Your Comments