റായ്പൂർ: മുസ്ലീം, ക്രിസ്ത്യൻ കുടുംബങ്ങളിൽ നിന്നുള്ള ആയിരത്തോളം പേർ ഹിന്ദുമതം സ്വീകരിച്ചു. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. 251 കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഹിന്ദുമതം സ്വീകരിച്ചത്. റായ്പൂരിലെ ഗുഡിയാരി പ്രദേശത്ത് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന സെക്രട്ടറി പ്രബൽ പ്രതാപ് സിംഗ് ഹിന്ദുമതത്തിലേക്കെത്തിയവരെ സ്വാഗതം ചെയ്തു. ആര്യസമാജം, ധർമ്മ ജാഗരൺ, കിൽകിലേശ്വർ ധാം ന്യാസ് എന്നിവയിലെ അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഗംഗാജലം കൊണ്ട് സ്നാനം ചെയ്ത് ഇവരെ വിശുദ്ധരാക്കിയ ശേഷമായിരുന്നു ചടങ്ങുകൾ . ഛത്തീസ്ഗഡിൽ വൻതോതിലുള്ള മതപരിവർത്തനം നടന്നിട്ടുണ്ടെന്ന് ജഷ്പൂർ രാജകുടുംബത്തിന്റെ പിൻഗാമി കൂടിയായ പ്രബൽ പ്രതാപ് ജൂദേവ് പറഞ്ഞു. മതം മാറിയവർ അടിസ്ഥാനപരമായി ഹിന്ദുക്കളാണ്, അവരെ അവരുടെ മതത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടത് നമ്മുടെ പരമമായ കടമയാണ് . പൂർവ്വികരിൽ നിന്ന് നമ്മെ വേർപെടുത്തുക എന്നത് അനുവദിക്കില്ല – പ്രബൽ പ്രതാപ് ജൂദേവ് പറഞ്ഞു.
Post Your Comments