ചണ്ഡീഗഢ്: ഇതര മതസ്ഥര്‍ തമ്മിലുള്ള വിവാഹം നിയന്ത്രിക്കുമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജി. ഫരീദാബാദില്‍ 21 വയസ്സുള്ള നികിത തോമർ എന്ന യുവതിയെ പഠിക്കുന്ന കോളജിനുമുന്നില്‍ വച്ച് യുവാവ് വെടിവെച്ചുകൊന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിയമത്തെ കുറിച്ച് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മതം മാറാൻ യുവാവ് നികിതയെ നിർബന്ധിച്ചിരുന്നതായാണ് വീട്ടുകാരുടെ വെളിപ്പെടുത്തൽ. യുവാവിനെതിരെ നികിത കേസും കൊടുത്തിരുന്നു.
എന്നാൽ കോൺഗ്രസ് എംഎൽഎയുടെ ബന്ധുവായതിനാൽ യുവാവിനെതിരെയുള്ള കേസിൽ പോലീസ് നടപടിയെടുത്തില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇത്തരമൊരു നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഹരിയാന സര്‍ക്കാര്‍ ലൗജിഹാദ് നിയന്ത്രിക്കുന്നതിനുള്ള നിയമം കൊണ്ടുവരുമെന്ന് മന്ത്രി ട്വിറ്ററിൽ എഴുതി.
ബല്ലഭ്ഗറില്‍ ഏതാനും ദിവസം മുമ്പ് അവസാന വര്‍ഷ കൊമേഴ്‌സ് വിദ്യാര്‍ത്ഥിനി നികിത തൊമറിനെ പ്രണയാഭ്യര്‍ത്ഥന നടത്തിയ തൗഫീഖ് അഹമ്മദ് എന്ന യുവാവ് വെടിവച്ചുകൊന്നിരുന്നു. അതേസമയം സംഭവത്തിനെതിരെ കനത്ത പ്രതിഷേധമാണ് ഹരിയാനയിൽ നടക്കുന്നത്.
ഹത്രാസിൽ പെൺകുട്ടി കൊല്ലപ്പെട്ടപ്പോൾ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു. എന്നാൽ സമാനമായ ക്രൂരത അരങ്ങേറിയ പഞ്ചാബിലും കൊണ്ഗ്രെസ്സ് എംഎൽഎയുടെ ബന്ധു കൊലപ്പെടുത്തിയ നികിത തോമറിന്റെ വീട് സന്ദർശിക്കാനും ഇവർ പോകാത്തതിൽ കടുത്ത പ്രതിഷേധമാണ് ഉള്ളത്.
Post Your Comments