Latest NewsKeralaNattuvarthaNews

വീട്ടിലെ കിടപ്പുമുറിയിലേക്ക് ഓടിക്കയറി രണ്ട് കാട്ടുപന്നികൾ

കോഴിക്കാേട് : കൃഷിയിടത്തിലെ ആക്രമങ്ങൾക്കു പിന്നാലെ വീടിനുള്ളിലും കാട്ടുപന്നികളുടെ വിളയാട്ടം. കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിലെ പൂവത്തുംചോലയിൽ വീട്ടിലെ കിടപ്പുമുറിയിലേക്ക് ഇന്ന് പാഞ്ഞുകയറിയത് രണ്ട് കാട്ടുപന്നികളാണ്.

കെഎസ്ഇബി ജീവനക്കാരനായ ആലമല മോഹനന്റെ വീട്ടിലായിരുന്നു ഇന്നു രാവിലെ ഏഴരയോടെ പന്നികൾ അഥിതികളായി എത്തിയത്. തുറന്നുകിടന്നിരുന്ന മുൻവാതിലിലൂടെ ഉള്ളിൽ കയറിയ പന്നികൾ കിടപ്പുമുറിയിൽ കയറിയപ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത്. കുടുംബാംഗങ്ങളുടെ സുരക്ഷയെക്കരുതി മോഹനൻ മുറിയുടെ വാതിൽ അടയ്ക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെയും കൂരാച്ചുണ്ട് പോലീസിനെയും വിവരം അറിയിച്ചു. വിവരമറിഞ്ഞ് നാട്ടുകാരുമെത്തി. മുപ്പതോളം വീടുകളുള്ള പ്രദേശത്താണ് പന്നികൾ വന്നത്.

മൂന്നര മണിക്കൂർ നേരത്തെ അഭ്യൂഹങ്ങൾക്കുശേഷം പതിനൊന്നോടെ പന്നികളെ വെടിവച്ചു കൊന്നു. വീടിനുള്ളിൽവച്ച് വടിവയ്ക്കാൻ പാടില്ലായെന്ന് വീട്ടുടമയും പ്രദേശവാസികളും പറഞ്ഞെങ്കിലും പിടികൂടാനുള്ള ബുദ്ധിമുട്ടിനെത്തുടർന്ന് വെടിവയ്ക്കുകയായിരുന്നുവെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനോജ് കുബ്ലാനിക്കൽ കർഷകശ്രീയോടു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button