മാനന്തവാടി: ആഫ്രിക്കന്‍ പന്നിപ്പനി രൂക്ഷമാകുന്ന സാഹചര്യത്തിൽ വയനാട്ടിലെ മാനന്തവാടിയിൽ ഇന്ന് മൂന്ന് ഫാമുകളിലെ നൂറോളം പന്നികളെ കൊല്ലും. പന്നികള്‍ കൂട്ടത്തോടെ ചത്ത മാനന്തവാടി നഗരസഭയിലെ ഫാമിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള ഫാമുകളിലെ പന്നികളെ സംസ്‌ക്കരിക്കാനുളള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും നടപടികള്‍ തുടങ്ങുക.
നേരത്തെ തവിഞ്ഞാലിലെ ഫാമില്‍ 350 പന്നികളെ കൊന്നിരുന്നു. മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട റാപിഡ് റെസ്‌പോണ്‍സ് ടീമാണ് പന്നികളെ കൊന്നൊടുക്കുന്നത്. അതേസമയം രോഗ നിയന്ത്രണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതലുകള്‍ അപ്രായോഗികമാണെന്നും നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവ്യക്തയുണ്ടെന്നുമാണ് ഫാം ഉടമകളുടെ പരാതി.
Read Also: നഗ്ന ഫോട്ടോഷൂട്ട് നടത്തി ബോളിവുഡ് നടൻ രൺവീർ: വസ്ത്രങ്ങൾ സംഭാവന നൽകി എൻ.ജി.ഒ
രോഗ പ്രഭവ കേന്ദ്രത്തിന് പത്ത് കിലോ മീറ്റര്‍ ചുറ്റളവ് നിരീക്ഷണ മേഖലയാക്കിയത് പന്നികള്‍ക്ക് തീറ്റ ലഭിക്കുന്നതിന് ഉള്‍പ്പടെ തിരിച്ചടിയാകുമെന്നാണ് കര്‍ഷകരുടെ പരാതി. അനാവശ്യ ഭീതി പരത്തുന്നത് പന്നി കര്‍ഷകരെ കടക്കെണിയിലാക്കുമെന്നുമാണ് ഫാം ഉടമകളുടെ വാദം.
Post Your Comments