KeralaLatest NewsNews

മുഖ്യമന്ത്രി മലപ്പുറത്തും കോഴിക്കോടും ഇന്ന് വിവിധ പരിപാടികളിൽ പങ്കെടുക്കും

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മലപ്പുറത്തും കോഴിക്കോടും  വിവിധ പരിപാടികളിൽ പങ്കെടുക്കും. സ്വർണ്ണക്കടത്ത് കേസിലെ ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിലാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.

പരിപാടി നടക്കുന്ന സ്ഥലങ്ങളിലും മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിലും പോലീസ് കനത്ത സുരക്ഷ ഒരുക്കി.

മലപ്പുറത്ത് മുഖ്യമന്ത്രിക്ക് ഇന്ന് രണ്ട് പരിപാടികളാണുളളത്. 10 മണിക്ക് തവനൂർ സെൻട്രൽ ജയിലിന്റെ ഉദ്ഘാടനമാണ് ആദ്യത്തെ പരിപാടി. എന്നാല്‍, വേദിക്ക് സമീപത്തേക്ക് യൂത്ത് കോൺഗ്രസ് കരിങ്കൊടി മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്ഘാടന വേദിയിലേക്ക് ഒൻപത് മണിക്ക് ശേഷം, പൊതുജനങ്ങൾക്കുള്ള പ്രവേശനം വിലക്കിയിട്ടുണ്ട്. ഒൻപത് മണിക്ക് ശേഷം കുറ്റിപ്പുറം പൊന്നാനി റോഡ് അടച്ച് ബദൽ ക്രമീകരണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

മന്ത്രി മുഹമ്മദ്‌ റിയാസ്, കെ.ടി ജലീൽ എം.എൽ.എ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും.  പുത്തനത്താണിയിൽ 11 മണിക്ക് ഇ.എം.എസ് ദേശീയ സെമിനാർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അതിന് ശേഷമാണ്‌ മുഖ്യമന്ത്രി കോഴിക്കോടേക്ക് പോകുക. അവിടെ മൂന്ന് പരിപാടികളിൽ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button