മലപ്പുറം: കാലിക്കറ്റ് സർവകലാശാല വിദൂരപഠന വിഭാഗത്തിലെ കോഴ്സുകളിലേക്കുള്ള സർക്കാർ വിലക്കിൽ സർവകലാശാല അടിയന്തര യോഗം വിളിച്ചു. സർക്കാർ തീരുമാനത്തിൽ പുനഃപരിശോധന ആവശ്യപ്പെട്ട് വൈസ് ചാൻസിലർ ഉൾപ്പെടെയുള്ളവർ അടുത്ത ദിവസം മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതരെയും കാണുമെന്നും അറിയിച്ചിട്ടുണ്ട്.
പുതിയ ബാച്ചിലേക്കുള്ള അപേക്ഷകൾ ആഗസ്റ്റിൽ സ്വീകരിക്കാനിരിക്കെയാണ് പ്രവേശനം വിലക്കിയുള്ള സർക്കാരിന്റെ ഉത്തരവ്.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കോഴ്സുകൾ നടത്താൻ യു.ജി.സി വിദൂരവിദ്യാഭ്യാസ ബ്യൂറോയുടെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ വിദൂരപഠന കേഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നത് തടഞ്ഞത്. എന്നാൽ, ഈ തീരുമാനം ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികൾക്ക് തിരിച്ചടിയാകും.
Post Your Comments