KozhikodeLatest NewsKeralaNewsBusiness

കേരള റീട്ടെയിൽ എക്സ്പോ ജൂൺ 6 മുതൽ ആരംഭിക്കും

കാലിക്കറ്റ് ട്രേഡ് സെന്ററിൽ ജൂൺ 6,7 തീയതികളിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്

കോഴിക്കോട്: സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ കേരള റീട്ടെയിൽ എക്സ്പോ സംഘടിപ്പിക്കുന്നു. കാലിക്കറ്റ് ട്രേഡ് സെന്ററിൽ ജൂൺ 6,7 തീയതികളിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. കേരളത്തിലെ സൂപ്പർമാർക്കറ്റുകളുടെയും ഹൈപ്പർമാർക്കറ്റുകളുടെയും കൂട്ടായ്മയാണ് സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള (SWAK).

സൂപ്പർമാർക്കറ്റ് മേഖലയിലെ ഏറ്റവും പുതിയ ട്രെൻഡുകൾ പരിചയപ്പെടുത്തുക എന്നതാണ് എക്സ്പോയുടെ പ്രധാന ലക്ഷ്യം. കേരളത്തിലുടനീളമുള്ള ചെറുതും വലുതുമായ സൂപ്പർമാർക്കറ്റുകളിലെ പ്രതിനിധികൾ എക്സ്പോയിൽ പങ്കാളികളാകും.

Also Read: ഉക്രൈനിൽ നിന്നും മോഷ്ടിച്ച ഒരു കപ്പൽ ഗോതമ്പ് റഷ്യ സിറിയയിലേക്ക് അയച്ചു: ആരോപണവുമായി എംബസി

ടെക്നോളജി ബോധവൽക്കരണം, മോട്ടിവേഷൻ, ജോബ് ഫെയർ, ബി2ബി മീറ്റ്, പാനൽ ചർച്ച, അവാർഡ് നൈറ്റ് തുടങ്ങിയ പരിപാടികൾ എക്സ്പോയിൽ ഉണ്ടാകും. കൂടാതെ, സ്റ്റാർട്ടപ്പ് ബിസിനസുകാർക്കായി പ്രമുഖർ നയിക്കുന്ന പ്രത്യേക ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button