Latest NewsUAENewsGulf

സ്വർണ്ണം കടത്താൻ ശ്രമം : രണ്ട് വിദേശികള്‍ വിമാനത്താവളത്തില്‍ പിടിയിൽ

ഷാര്‍ജ: സ്വർണ്ണ കടത്താൻ ശ്രമിച്ച രണ്ട് വിദേശികള്‍ ഷാർജ വിമാനത്താവളത്തില്‍ പിടിയിൽ. 312,000 ദിര്‍ഹം വിലമതിക്കുന്ന 1.6 കിലോഗ്രാം സ്വര്‍ണം പെര്‍ഫ്യൂം കുപ്പികളില്‍ ഒളിപ്പിച്ച് സ്വര്‍ണ കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ച രണ്ടു ഏഷ്യക്കാരാണ് അറസ്റ്റിലായത്.

Also read : ആസിഫ് അലിയുടേതായി ഈ അടുത്ത കാലത്ത് കണ്ടതിൽ വച്ചേറ്റവും മികച്ച റിയലിസ്റ്റിക് പെർഫോമൻസ് ; വൈറൽ കുറിപ്പ്

സ്വന്തം രാജ്യത്തേക്ക് കടക്കാനായി വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു ഇവരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 42 പെര്‍ഫ്യൂം കുപ്പികളിൽ നിന്ന് പെര്‍ഫ്യൂം മാറ്റിയ ശേഷം സ്വര്‍ണം പൊടിയാക്കി, മറ്റ് രാസവസ്തുക്കളും ചേര്‍ന്ന് കുപ്പികളില്‍ നിറയ്ക്കുകയായിരുന്നു. പരിശോധനക്കിടെ അധികൃതര്‍ ഇത് കണ്ടെത്തുകയും പ്രതികളെ അറസറ്റ് ചെയ്യുകയുമായിരുന്നുവെന്ന് ഷാര്‍ജ പൊലീസിലെ പോര്‍ട്ട്‌സ് ആന്‍ഡ് എയര്‍പോര്‍ട്ട്‌സ് പൊലീസ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ യൂനിസ് അല്‍ ഹാജിരി പറഞ്ഞു.

ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. തുടര്‍ നിയമനടപടികള്‍ക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രണ്ട് സംഘങ്ങള്‍ കൂടി കള്ളക്കടത്തിന് പിന്നിലുണ്ടെന്നും രാജ്യത്തിന് പുറത്തേക്ക് സ്വര്‍ണം എത്തിച്ച് സമ്പാദിക്കാനായിരുന്നു ഇവരുടെ ശ്രമമെന്നും അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button