![Covid-Death](/wp-content/uploads/2020/06/Covid-Death-2.jpg)
കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ച് മലയാളി നഴ്സ് കുവൈറ്റിൽ മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന റാന്നി കുടമുരുട്ടി സ്വദേശിനി സുമ കുമാരിയാണ് (48) മരിച്ചത്. അബ്ദുള്ള അല്‍ മുബാറക് ഫീല്‍ഡ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. അവധിക്ക് നാട്ടില്‍ പോയി മടങ്ങി എത്തി ഒരു മാസം പിന്നിടുമ്പോഴാണ് കോവിഡ് ബാധിച്ചത്. ഒരു മകളുണ്ട്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്‌കാര ചടങ്ങുകള്‍ക്ക് കുവൈത്ത് കെഎംസിസി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.
Post Your Comments