Latest NewsIndiaNews

അക്രമിയുടെ കുത്തേറ്റ ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്റെ ഫ്ളാറ്റില്‍ ആദ്യം അക്രമിയെ കണ്ടതും നേരിട്ടതും മലയാളി നഴ്സ്

മുംബൈ : വീട്ടില്‍ അക്രമിയുടെ കുത്തേറ്റ ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്റെ ഫ്‌ളാറ്റില്‍ ആദ്യം അക്രമിയെ കണ്ടതും നേരിട്ടതും മലയാളി നഴ്‌സ് ആയ ഏലിയാമ്മ ഫിലിപ്പ്. കുട്ടികളുടെ മുറിയില്‍ നിന്ന് ഇവരുടെ നിലവിളിച്ചത് കേട്ടാണ് സെയ്ഫ് അലി ഖാന്‍ വിവരം അറിഞ്ഞത്. ആക്രമിയുമായുളള സംഘര്‍ഷത്തിനിടയില്‍ ഏലിയാമ്മ ഫിലിപ്പിന് കൈയില്‍ പരുക്കേറ്റിരുന്നു. കുട്ടികളെ അപായപ്പെടുത്താതിരിക്കാന്‍ ഒരു കോടി രൂപ ആവശ്യപ്പെട്ട് അക്രമി ഭീഷണിപ്പെടുത്തിയെന്നാണ് ഏലിയാമ്മയുടെ മൊഴിയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ നാല് വര്‍ഷമായി സെയ്ഫ് അലിഖാന്റെ മക്കളുടെ ആയയായ ഇവര്‍ സെയ്ഫ് അലി ഖാന്റെ കുടുംബത്തിനൊപ്പമുണ്ട്.

Read Also: ലോകത്തെ നടുക്കിയ ദക്ഷിണ കൊറിയയിലെ വന്‍ വിമാന ദുരന്തത്തിന് കാരണക്കാരന്‍ ഒരു പക്ഷിയാണെന്ന് സംശയം

സെയ്ഫ് അലി ഖാന്‍, അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ കരീന കപൂര്‍, അവരുടെ രണ്ട് മക്കളായ നാല് വയസ്സുള്ള ജെഹ്, എട്ട് വയസ്സുള്ള തൈമൂര്‍, അഞ്ച് സഹായികള്‍ എന്നിവരാണ് 12 നിലകളുള്ള അപ്പാര്‍ട്ട്‌മെന്റിലെ 11 നിലയിലെ ആക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്നത്.

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് മുംബൈ ബാന്ദ്രയിലെ ഹൈറൈസ് അപ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ച് കയറിയ ആള്‍ മാരകമായി കുത്തി പരിക്കേല്‍പ്പിച്ചത്. നടന്‍ അപകട നില തരണം ചെയ്തെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആക്രമിക്കായി തെരച്ചില്‍ തുടരുകയാണ്. പൊലീസ് സംഘം 10 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. സെയ്ഫ് അലി ഖാന്റെ ബാന്ദ്രയിലെ പതിനൊന്നാം നിലയിലെ ഫ്‌ളാറ്റില്‍ സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ലെന്നാണ് പൊലീസ് ഭാഷ്യം. നടനെ കുത്തിയ അക്രമിയുടെ ദൃശ്യങ്ങള്‍ ഫ്‌ളാറ്റിന് സമീപത്ത് നിന്ന് ലഭിച്ചിട്ടില്ല. ആറാം നിലയില്‍ നിന്നാണ് പ്രതിയുടെ സിസിടിവി ദൃശ്യം കിട്ടിയതെന്നും പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button