തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് കസ്റ്റംസിന്റെ ‘വി ഐ പി’ സുരക്ഷ. അദ്ദേഹത്തിന് സി ആര്‍ പി എഫ് സുരക്ഷ നല്‍കണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം. ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനെ അറിയിച്ചിട്ടുണ്ട്. ഇതിനോട് ആഭ്യന്തര മന്ത്രാലയവും അനുകൂല നിലപാടാണ് കൈക്കൊണ്ടത്. ശിവശങ്കറിന് സുരക്ഷ ഒരുക്കുന്നതിനുളള പ്രത്യേക സി ആര്‍ പി എഫ് സംഘം ഇന്നുതന്നെ എത്തിയേക്കുമെന്നാണ് അറിയുന്നത്.
അതേസമയം ശിവശങ്കറിന് മെഡിക്കല്‍കോളേജില്‍ നിന്ന് നല്‍കുന്ന ചികിത്സയുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് മെഡിക്കല്‍കോളേജ് അധികൃതര്‍ക്ക് കത്തുനല്‍കിയിട്ടുണ്ട്. നേരത്തേ ശിവശങ്കര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയാേടും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
Post Your Comments