ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധം, പ്രതികരണവുമായി കേന്ദ്രസഹമന്ത്രി വി.മുരളീധരന്.
പ്രതികള്‍ക്കെതിരായ ഗുരുതര ആരോപണം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയവും എന്‍ഐഎയും ഉചിതമായ നടപടി എടുക്കുമെന്നാണ് പ്രതീക്ഷയെന്നും മുരളീധരന് പറഞ്ഞു. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് ശരിയെന്ന് തെളിയുമെന്ന് കരുതുന്നതായും അദേഹം ചൂണ്ടിക്കാട്ടി.
പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ തെളിവ് കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. പ്രതികളുടെ ഡിജിറ്റല്‍ തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എന്‍ഐഎ അഭിഭാഷകന് വ്യക്തമാക്കിയിരുന്നു.അതേസമയം അന്വേഷണം 90 ദിവസം നീണ്ടിട്ടും ഭീകര ബന്ധത്തിന് തെളിവ് കണ്ടെത്താന്‍ എന്‍ഐഎക്ക് കഴിഞ്ഞിട്ടില്ലെന്ന് പ്രതികളുടെ അഭിഭാഷകര്‍ വാദം ഉയര്‍ത്തിയിരുന്നു.
Post Your Comments