തിരുവനന്തപുരം: സ്വര്‍ണക്കടത്തിലെ തീവ്രവാദബന്ധം കണ്ടെത്താന്‍ ആഫ്രിക്കയിലേക്ക് അന്വേഷണം…. കേരളത്തിലെ സ്വര്‍ണക്കടത്തുകള്‍ക്ക് അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് സൂചനകള്‍ ലഭിച്ചതായി എന്‍ഐഎ. ടാന്‍സാനിയയില്‍ നിന്ന് യു.എ.ഇയിലേക്ക് വജ്രം കള്ളക്കടത്ത് നടത്തുന്ന തമിഴ്‌നാട്ടുകാരന്‍ ഫിറോസുമായി സ്വര്‍ണക്കടത്ത് കേസിലെ രണ്ട് പ്രതികള്‍ക്കുള്ള ബന്ധം കണ്ടെത്താനാണ് ശ്രമം. അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയാണ് ഫിറോസ്. ആഫ്രിക്കന്‍ പൗരന്മാരെ ഉപയോഗിച്ച് എമിറേറ്റ്‌സ് വിമാനത്തില്‍ ലക്ഷക്കണക്കിന് ഡോളര്‍ മൂല്യമുള്ള വജ്രം കടത്തുന്ന സംഘത്തെ നിയന്ത്രിക്കുന്നത് ഫിറോസാണ്.
മുഖ്യപ്രതിയായ കെ.ടി. റമീസ് ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ പലതവണ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും അവിടത്തെ ലഹരി, കള്ളക്കടത്ത് മാഫിയയുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നും എന്‍.ഐ.എ കണ്ടെത്തിയതാണ്. ദാവൂദിന്റെ സംഘാംഗമായ ഫിറോസുമായുള്ള ബന്ധം കണ്ടെത്താനായാല്‍ സ്വര്‍ണക്കടത്തിലെ യു.എ.പി.എ നിലനിറുത്താന്‍ എന്‍.ഐ.എയ്ക്ക് കഴിയും.
ദുബായില്‍ ദാവൂദിന്റെ ഒയാസിസ് ഓയില്‍ ആന്‍ഡ് ലൂബ് എന്ന കമ്പനി നോക്കിനടത്തുന്നത് ഫിറോസാണ്. അതിനാല്‍ ഇയാളെ ഫിറോസ് ഒയാസിസ് എന്നാണ് അറിയപ്പെടുന്നത്. ദുബായിലെ അല്‍നൂര്‍ ഡയമണ്ട്‌സ് എന്ന വജ്രവ്യാപാരസ്ഥാപനവും ഫിറോസാണ് നടത്തുന്നത്. ആഫ്രിക്കയില്‍ നിന്ന് കള്ളക്കടത്തിലൂടെ എത്തിക്കുന്ന വജ്രം ഇവിടെയാണ് വിറ്റഴിക്കുന്നത്. തമിഴ്, അറബിക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ സംസാരിക്കുന്ന ഫിറോസിന് രണ്ട് ഭാര്യമാരുണ്ട്, ഒരാള്‍ ഇന്ത്യക്കാരി, മറ്റേത് പാകിസ്ഥാനി. ഫിറോസില്‍ നിന്ന് ആയുധം വാങ്ങാന്‍ പ്രതികള്‍ ശ്രമിച്ചെന്നും എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments