Latest NewsNewsKuwaitGulf

മദ്യപിച്ച് ബോധരഹിതനായ നിലയില്‍ പിടിയിലായ ഇന്ത്യക്കാരനെ നാടുകടത്താൻ ഉത്തരവ്

കുവൈറ്റ് സിറ്റി : മദ്യപിച്ച് ബോധരഹിതനായ നിലയില്‍ പിടിയിലായ ഇന്ത്യൻ പ്രവാസിയെ കുവൈറ്റിൽ നിന്നും നാടുകടത്താൻ ഉത്തരവ്. തലസ്ഥാന ഗവര്‍ണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്‍ദീന്‍ അല്‍ അബിദിനാണ് ഉത്തരവിറക്കിയത്. ഇയാളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റാനും ഇനി രാജ്യത്തേക്ക് മടങ്ങിവരാതിരിക്കാന്‍ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും ഉത്തരവിൽ പറയുന്നു.

Also read : മദ്യലഹരിയില്‍ ബൈക്കുകളും സൈക്കിളുകളും കത്തിച്ചു; വീട്ടിലേക്ക് തീപടർന്ന് ഒരാൾ മരിച്ചു

അല്‍ ബലാഗ് ഏരിയയില്‍ 32 വയസുകാരനായ ഇന്ത്യക്കാരനെ സ്വബോധം നഷ്‍ടമായ നിലയില്‍ കണ്ടെത്തിയ വിവരം ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമിലാണ് ലഭിച്ചത്. ഉടൻ തന്നെ പൊലീസ് പട്രോള്‍ സംഘം സ്ഥലത്തെത്തി, ഇയാൾ ദ്യപിച്ച് അവശനിലയിലാണെന്നു കണ്ടെത്തുകയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button