![](/wp-content/uploads/2025/02/deport.webp)
ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ അമേരിക്ക നാടുകടത്തുന്ന ഇന്ത്യാക്കാരുടെ പട്ടികയിലെ രണ്ടാം സംഘം ഇന്ന് രാത്രി അമൃത്സറില്‍ എത്തും. അനധികൃത കുടിയേറ്റക്കാരുടെ രണ്ടാം പട്ടികയിലും ഏറെയുള്ളത് പഞ്ചാബില്‍ നിന്നുള്ളവരാണ്.
ഇന്ന് എത്തിക്കുന്ന 119 പേരില്‍ 67 പേരും പഞ്ചാബികളാണെന്നാണ് വിവരം. ഹരിയാനയില്‍ നിന്ന് 33 പേരും ഗുജറാത്തില്‍ നിന്ന് 8 പേരും ഉത്തര്‍ പ്രദേശില്‍ നിന്ന് 3 പേരും ഗോവ, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് 2 വീതവും ഒരു ഹിമാചല്‍ സ്വദേശിയും, ഒരു ജമ്മു സ്വദേശിയുമാണ് ഇന്ന് ഇന്ത്യയിലെത്തുക. രാത്രി 10 മണിക്കാകും വിമാനം അമൃത്സറിലെത്തുകയെന്നാണ് പ്രതീക്ഷ. ഇക്കുറിയും സൈനിക വിമാനത്തില്‍ തന്നെയാണ് ഇന്ത്യാക്കാരെ എത്തിക്കുന്നതെന്നാണ് വിവരം.
Post Your Comments