
പനാമ: രേഖകളില്ലാത്ത വിദേശികള്‍ക്കെതിരായ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വന്‍തോതിലുള്ള നടപടികളുടെ ഭാഗമായി യുഎസില്‍ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഏകദേശം 300 അനധികൃത കുടിയേറ്റക്കാരെ പനാമയിലെ ഒരു ഹോട്ടലില്‍ തടങ്കലില്‍ വച്ചിരിക്കുകയാണ്, അവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Read Also: കേരളം ചുട്ടുപൊള്ളുന്നു: അതീവ ജാഗ്രതാ നിര്‍ദ്ദേശം
അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് അനുസരിച്ച്, നാടുകടത്തപ്പെട്ട ഏകദേശം 300 പേരില്‍ ഭൂരിഭാഗവും ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ചൈന, വിയറ്റ്‌നാം, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഈ രാജ്യങ്ങളില്‍ ചിലതിലേക്ക് നാടുകടത്തല്‍ പ്രക്രിയയില്‍ യുഎസ് ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍ പനാമയെ ഒരു കേന്ദ്രമാക്കിയിരിക്കുകയാണ് യു.എസ് ഭരണകൂടം. പനാമയും യുഎസും തമ്മിലുള്ള മൈഗ്രേഷന്‍ കരാറിന്റെ ഭാഗമായി നാടുകടത്തപ്പെട്ടവര്‍ക്ക് വൈദ്യസഹായവും ഭക്ഷണവും ലഭിക്കുന്നുണ്ടെന്ന് പനാമ അധികൃതര്‍ അറിയിച്ചു.
Post Your Comments