ഡല്‍ഹി: കഴിഞ്ഞ ദിവസം രാഷ്ട്രീയമായ ചില നാടകീയ രംഗങ്ങള്‍ക്കാണ് ബിജെപിയും കോണ്‍ഗ്രസും സാക്ഷ്യം വഹിച്ചത്. എഐസിസി വക്താവും നടിയുമായ ഖുശ്ബു ദേശീയ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേയ്ക്ക് ചേക്കേറിയതായിരുന്നു അത്. ഇതിന് കളമൊരുക്കിയതാകട്ടെ നടനും എം.പിയുമായ സുരേഷ് ഗോപിയും. ബിജെപി പ്രവേശനത്തിന് മധ്യസ്ഥത വഹിച്ചതിനു പിന്നില്‍ സുരേഷ്‌ഗോപിയാണെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഖുശ്ബുവും കുടുംബവുമായി ഏറ്റവും സൗഹൃദമുള്ള നടനും ബിജെപി നേതാവും സുരേഷ് ഗോപിയാണ്.
ഒരു മാസം മുമ്പ് നേരില്‍ കണ്ട ഇരുവരും നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സുരേഷ് ഗോപി ദേശീയ നേതൃത്വത്തെ അറിയിക്കുകയായിരുന്നു.ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടിയതോടെ ഖുശ്ബുവും ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്ക് കളമൊരുക്കിയതും സുരേഷ് ഗോപി ഇടപെട്ടായിരുന്നു.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് സംസ്ഥാനത്ത് വന്‍ ആരാധകനിരയുള്ള നടിയെ ബിജെപി പളയത്തിലെത്തിക്കാന്‍ ബിജെപി കരുക്കള്‍ നീക്കിയത്. നടിയും സുരേഷ് ഗോപിയുമായുള്ള സൗഹൃദം കാര്യങ്ങള്‍ എളുപ്പമാക്കി. ഖുശ്ബുവിനെ മുന്നില്‍ നിര്‍ത്തി സംസ്ഥാനത്ത് ഭരണം പിടിച്ചെടുക്കാനാണ് ബിജെപി നീക്കം. അണ്ണാ ഡിഎംകെയും ബിജെപിയും ആദ്യമായാണ് സംസ്ഥാനത്ത് മത്സരിക്കുന്നത്.
ബിജെപിയെ തമിഴ്നാട്ടിലെ ഒന്നാമത്തെ പാര്‍ട്ടിയാക്കി മാറ്റുകയാണ് ഖുശ്ബുവിന്റെ ദൗത്യം. സര്‍ക്കാര്‍ വന്നാല്‍ ഭരണത്തില്‍ നിര്‍ണായക പങ്കാളിത്തമാണ് ഖുശ്ബുവിനുള്ള ഓഫര്‍.
Post Your Comments