
ബിജെപിയിൽ ചേർന്ന തെന്നിന്ത്യൻ താരറാണി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചു, ഇന്ത്യയെ നയിക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ; രാജ്യം പുരോഗതി കൈവരിക്കണമെങ്കിൽ മോദി ഭരണം അനിവാര്യമെന്നുമാണ് താരം നിലപാട് തുറന്ന് പറഞ്ഞത്.
ഇനി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപി മുന്നിലെത്തുമെന്നും ആത്മാർഥമായി പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുമെന്നും താരം വ്യക്തമാക്കി.
പത്ത് വർഷം രാഷ്ട്രീയത്തിൽ നിന്നപ്പോൾ നാടിന് നല്ലത് ഏത് രാഷ്ട്രീയമാണെന്ന് മനസിലായെന്നും ഖുശ്ബു പറഞ്ഞു. തെന്നിന്ത്യയിലടക്കം ഏറെ ആരാധകരുള്ള മുൻനിര നടിയാണ് ഖുശ്ബു.
എന്നാൽ താരം പാർട്ടി വിട്ടുപോയാൽ കോൺഗ്രസിനെ ബാധിക്കില്ലെന്നാണ് പാർട്ടി വ്യക്തമാക്കിയത്. ബിജെപിയിലെത്തിയ താരത്തിനെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.
Post Your Comments