CricketLatest NewsNewsSports

ഐപിഎല്‍ വാതുവെപ്പില്‍ രാജ്യവ്യാപക റെയ്ഡ്: ഭീകരവിരുദ്ധസേനയുടെയും ലോക്കല്‍ പൊലീസിന്റെയും നേത്യത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ റെയിഡ്

മുംബൈ : ഐപിഎല്‍ വാതുവെപ്പില്‍ രാജ്യവ്യാപക റെയിഡ്: ഭീകരവിരുദ്ധസേനയുടെയും ലോക്കല്‍ പൊലീസിന്റെയും നേത്യത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ റെയ്ഡ്.  ബെംഗളൂരൂ, ഡല്‍ഹി, ജയ്പൂര്‍, ഹൈദരാബാദ്, മൊഹാലി, ഗോവ, ഉത്തരാഖണ്ഡ് ഉള്‍പ്പടെ വിവിധയിടങ്ങളിലാണ് റെയ്ഡ് നടന്നത്. ബെംഗൂളൂരുവില്‍ 65 പേര്‍ അറസ്റ്റിലായി. 95 ലക്ഷം രൂപയും പിടിച്ചെടുത്തു. മധ്യപ്രദേശിലെ വിവിധയിടങ്ങളില്‍ നടന്ന റെയ്ഡില്‍ 20 പേര്‍ പിടിയിലായി. ഉത്തരാഖണ്ഡ്, ഹൈദരാബാദ്, രാജസ്ഥാന്‍, വിജയവാഡ എന്നിവടങ്ങളില്‍ നിന്നും നിരവധി പേര്‍ അറസ്റ്റിലായി. ലക്ഷണക്കിന് രൂപയും ഇവിടങ്ങളില്‍ നിന്ന് പിടിച്ചു. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച വന്‍വാതുവെപ്പ് സംഘവും പൊലീസിന്റെ വലയില്‍ കുടുങ്ങി.

ഐപിഎല്‍ പുതിയ സീസണവുമായി ബന്ധപ്പെട്ടുള്ള വാതുവെപ്പില്‍ ആദ്യം റെയ്ഡുകള്‍ തുടങ്ങിയത് ഡല്‍ഹി പൊലീസാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button