ഞായറാഴ്ച രാത്രി ഗുജറാത്ത് ടൈറ്റൻസും (ജിടി) മുംബൈ ഇന്ത്യൻസും (എംഐ) തമ്മിലുള്ള ഹൈ-വോൾട്ടേജ് ഏറ്റുമുട്ടലിനിടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നായ ഗ്രൗണ്ടിലിറങ്ങി. ഇതോടെ, മത്സരം കുറച്ച് നേരത്തേക്ക് നിർത്തിവെച്ചിരുന്നു. ഇതിനിടെ തട്ടകം മാറിയ ഹർദിക് പാണ്ഡ്യയുടെ രോഹിത് ശർമയോടുള്ള പരുമാറ്റം ചർച്ചകൾക്ക് കാരണമായി. കൂവലോടെയായിരുന്നു കാണികൾ ഹർദിക്കിനെ വരവേറ്റത്.
ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ ഹര്‍ദിക് പാണ്ഡ്യ തന്റെ മൂന്നാമത്തെ ഓവര്‍ എറിയുമ്പോഴാണ് നായ ഗ്രൗണ്ടിലെത്തിയത്. നായ ഗ്രൗണ്ടിലെത്തിയ സമയം ഹര്‍ദിക്, ഹര്‍ദിക് എന്ന വിളികളാണ് കാണികളില്‍ നിന്ന് ഉയര്‍ന്നത്. ഇത് ഹർദിക്കിനെ ഉന്നം വെച്ചുകൊണ്ടുള്ള വിളിയാണെന്ന് സോഷ്യൽ മീഡിയ നിരീക്ഷിച്ചു. നായയെ തന്റെ അരികിലേക്ക് കൊണ്ടുവരാന്‍ ഹര്‍ദിക് ശ്രമിച്ചെങ്കിലും നായ ഹര്‍ദിക്കിനെ അവഗണിച്ച് ഓടി. നായക്ക് പോലും ഹർദിക്കിനെ വേണ്ട എന്നാണ് ഉയരുന്ന പരിഹാസം.
വീഡിയോ:
This dog came on the field and Ahmedabad crowd started chanting Hardik Hardik…?
I don’t understand what’s wrong with the Ahmedabad crowd….
Why compare #HardikPandya to a dog?Dogs are loyal, Hardik is not. ??
#MIvsGT pic.twitter.com/bJTI48HAdz
— Incognito (@Incognito_qfs) March 24, 2024
Post Your Comments