ലക്‌നൗ: ചൂതാട്ടത്തിന് പണമില്ലാത്തതിനാല്‍ ഭാര്യയെ പണയം വച്ച് യുവാവിന്റെ ചൂതാട്ടം. യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ഭര്‍ത്താവിന്റെ കൂട്ടുകാര്‍. ഉത്തര്‍പ്രദേശിലെ റാംപൂരിലാണ് മൂന്ന് കുട്ടികളുടെ അമ്മയായ സ്ത്രീയാണ് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. ഷാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.
ഭര്‍ത്താവിന്റെ സുഹൃത്തുക്കളുടെ ക്രൂരതയ്ക്ക് പിന്നാലെ ഭര്‍ത്താവും യുവതിയെ കയ്യേറ്റം ചെയ്തിരുന്നു. ഇതില്‍ കൈവിരലുകള്‍ ഒടിഞ്ഞ നിലയിലാണ് യുവതിയുള്ളത്. കൂട്ടബലാത്സംഗത്തിന് പിന്നാലെ സ്വന്തം വീട്ടിലേക്ക് പോയ യുവതി ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങാന്‍ കൂട്ടാക്കാത്തതിനായിരുന്നു ഭര്‍ത്താവിന്റെ മര്‍ദ്ദനം. 2013ലാണ് ഇവര്‍ വിവാഹിതരായത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും കയ്യേറ്റം ചെയ്തിരുന്നതായുും യുവതി പരാതിയില്‍ വിശദമാക്കുന്നു.
മദ്യത്തിനും ചൂതാട്ടത്തിനും അടിമയായ യുവാവിന് അടുത്തിടെ ഏഴ് ഏക്കര്‍ സ്ഥലവും ഭാര്യയുടെ സ്വര്‍ണവും ചൂതാട്ടത്തില്‍ നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ സുഹൃത്തുക്കള്‍ക്ക് മുന്‍പില്‍ ഭാര്യയെ പണയം വച്ച് ചൂതാടിയത്. സുഹൃത്തുക്കളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട യുവതി പൊലീസ് സഹായം തേടിയതിന് പിന്നാലെ വീട്ടില്‍ പൊലീസ് എത്തിയതോടെയാണ് യുവതി രക്ഷപ്പെട്ടത്.
Post Your Comments