COVID 19Latest NewsKeralaNews

തനിക്ക് 7 മാസത്തിനിടെ 3 തവണ കോവിഡ് ബാധിച്ചതായി യുവാവ്; രാജ്യത്ത് തന്നെ ആദ്യം; ഐസിഎംആർ അന്വേഷിക്കും

തൃശൂര്‍: 7 മാസത്തിനിടെ തൃശൂര്‍ സ്വദേശിക്ക് കോവിഡ് ബാധിച്ചത് 3 തവണ. പൊന്നൂക്കര സ്വദേശി പാലവേലി വീട്ടില്‍ സാവിയോ ജോസഫ് ആണ് തനിക്ക് 7 മാസത്തിനിടെ മൂന്ന് തവണ കോവിഡ് ബാധിച്ചതായി അവകാശപ്പെടുന്നത്. യുവാവ് പറയുന്ന വിവരങ്ങള്‍ ശരിയായാല്‍ 3 തവണ കോവിഡ് ബാധിച്ച രാജ്യത്തെ ആദ്യത്തെ വ്യക്തിയാകും സാവിയോ.

Read also: രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ ആ​ട്ടി​മ​റി​ക്കു​ന്ന ഗു​രു​ത​ര​മാ​യ ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഒ​രു എം​എ​ൽ​എ നേ​രി​ട്ട് പ​ങ്കെ​ടു​ക്കു​ന്നു, ഇത് അ​പ​മാ​ന​കരം; പി.​ടി. തോ​മ​സ് രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് എ.​എ. റ​ഹീം

സാവിയോ പറയുന്നതിങ്ങനെ:

മാർച്ചിൽ മസ്കത്തിലെ ജോലി സ്ഥലത്തു കോവിഡ് സ്ഥിരീകരിച്ചു.സുഖപ്പെട്ടു നാട്ടിലെത്തിയശേഷം ജൂലൈയിൽ വീണ്ടും രോഗലക്ഷണങ്ങൾ കണ്ടു. തൃശൂരിൽ നടത്തിയ പരിശോധനയിൽ പോസിറ്റീവാണെന്നു സ്ഥിരീകരിച്ചു. മെഡിക്കൽ കോളജിലെ ചികിത്സയ്ക്കു ശേഷം വീണ്ടും നെഗറ്റീവായെങ്കിലും 2 മാസം കഴിഞ്ഞപ്പോൾ വീണ്ടും പോസിറ്റീവായി.

അതേസമയം, മൂന്ന് തവണ കോവിഡ് ബാധിതനായ യുവാവിനെക്കുറിച്ച് പഠനം നടത്താന്‍ ഐസിഎംആര്‍ രംഗത്തുവന്നിരിക്കുകയാണ്. കൂടുതല്‍ പഠനത്തിനായി സാവിയോ ജോസഫിന്റെ രക്ത, സ്രവ സാംപിളുകളും മുൻ പരിശോധനാ വിവരങ്ങളും ശേഖരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button