തിരുവനന്തപുരം: ഒമിക്രോണ്‍ വകഭേദത്തെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. എല്ലാ വിമാനത്താവളങ്ങളിലും ഗൗരവമായ പരിശോധന നടത്താന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും, വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് ഹോം ക്വാറന്റീന്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
Also Read:സഹകരണ ബാങ്കിൽ മോഷണം : പ്രതി 11 വർഷത്തിനുശേഷം അറസ്റ്റിൽ
‘പുതിയ വകഭേദം വാക്സിനെ അതിജീവിക്കുന്നതാണോ എന്ന് ലോകാരോഗ്യ സംഘടനയുടെ പരിശോധന നടക്കുകയാണ്. കേരളത്തില്‍ വൈറസിന്റെ ജനിതക വകഭേദങ്ങളെപ്പറ്റി പഠനം നടക്കുന്നുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം’, മന്ത്രി പറഞ്ഞു.
അതേസമയം, അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ സംബന്ധിച്ച സാഹചര്യം വിവിധ വകുപ്പുകള്‍ സംയുക്തമായി പരിശോധിക്കുമെന്നും, പോഷകാഹാരക്കുറവ് സംബന്ധിച്ച് വിശദമായ പഠനം നടത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
Post Your Comments