KeralaLatest NewsNews

രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ ആ​ട്ടി​മ​റി​ക്കു​ന്ന ഗു​രു​ത​ര​മാ​യ ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഒ​രു എം​എ​ൽ​എ നേ​രി​ട്ട് പ​ങ്കെ​ടു​ക്കു​ന്നു, ഇത് അ​പ​മാ​ന​കരം; പി.​ടി. തോ​മ​സ് രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് എ.​എ. റ​ഹീം

എറണാകുളം: എറണാകുളത്ത് റിയൽ എസ്റ്റേറ്റ് കച്ചവടത്തിന്റെ മറവിൽ കൈമാറാൻ ശ്രമിച്ച 88 ലക്ഷം രൂപയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയ സ്ഥ​ല​ത്ത് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ പി.​ടി. തോ​മ​സ് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന വാ​ര്‍​ത്ത​യ്ക്ക് പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് എ.​എ. റ​ഹീം രംഗത്ത്.

Read also: സ്വർണ കടത്ത് കേസ്; ശിവശങ്കറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ക​ള്ള​പ്പ​ണ​കേ​ന്ദ്ര​ത്തി​ല്‍ താൻ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ ഓ​ടി​യി​ട്ടി​ല്ലെ​ന്ന് എം​എ​ല്‍​എ ത​ന്നെ സ്ഥി​രീ​ക​രി​ച്ച​ത് അ​പ​മാ​ന​മാ​ണെ​ന്നും ഒ​രു നി​മി​ഷം പോ​ലും അ​ദ്ദേ​ഹ​ത്തി​ന് എം​എ​ല്‍​എ​യാ​യി തു​ട​രാ​ന്‍ അ​വ​കാ​ശ​മി​ല്ലെ​ന്നും റ​ഹീം ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

റഹീമിന്റെ ഫേ​സ്ബു​ക്ക് പോസ്റ്റ് ചുവടെ:-

ഇ​ന്ന​ലെ, ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ റെ​യി​ഡി​ൽ കൊ​ച്ചി​യി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ക​ള്ള​പ്പ​ണം പി​ടി​ച്ചെ​ടു​ത്തു. റെ​യി​ഡി​നി​ട​യി​ൽ ക​ള്ള​പ്പ​ണ​ക്കാ​ർ​ക്ക് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന കോ​ൺ​ഗ്ര​സ് എം​എ​ൽ​എ ഓ​ടി ര​ക്ഷ​പ്പെ​ട്ട​താ​യാ​ണ് വാ​ർ​ത്ത.

താ​ൻ ഓ​ടി​യി​ല്ലെ​ന്നും എ​ന്നാ​ൽ ക​ള്ള​പ്പ​ണ കേ​ന്ദ്ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു എ​ന്നും ശ്രീ ​പി ടി ​തോ​മ​സ് എം​എ​ൽ​എ സ്ഥി​രീ​ക​രി​ച്ചു. അ​പ​മാ​ന​ക​ര​മാ​ണ് ഈ ​സം​ഭ​വം. ഒ​രു നി​മി​ഷം പോ​ലും എം​എ​ൽ​എ സ്ഥാ​ന​ത്തു തു​ട​രാ​ൻ അ​ദ്ദേ​ഹ​ത്തി​ന് അ​വ​കാ​ശ​മി​ല്ല.

രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ ആ​ട്ടി​മ​റി​ക്കു​ന്ന ഗു​രു​ത​ര​മാ​യ ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഒ​രു എം​എ​ൽ​എ നേ​രി​ട്ട്, അ​റി​ഞ്ഞു കൊ​ണ്ട് പ​ങ്കെ​ടു​ക്കു​ന്നു. ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ റെ​യി​ഡ് ന​ട​ന്ന​താ​യി മ​ന​സ്സി​ലാ​ക്കു​ന്ന​ത്.​ഈ സം​ഘ​ങ്ങ​ളു​ടെ ത​ല​വ​ൻ ശ്രീ ​പി ടി ​തോ​മ​സ് ആ​ണെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന വി​വ​രം.

ക​ള്ള​പ്പ​ണ സം​ഘ​വു​മാ​യി എം​എ​ൽ​എ​യ്ക്കു​ള്ള ബ​ന്ധം എ​ന്താ​ണ്? ഈ ​ഇ​ട​പാ​ടി​ൽ അ​ദ്ദേ​ഹം പ​ങ്കാ​ളി​യാ​ണോ?. അ​തോ ഇ​ട​നി​ല​ക്കാ​ര​നാ​ണോ?. മു​ൻ​പ് ഇ​തു​പോ​ലെ​യു​ള്ള ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ങ്ക് എ​ന്താ​യി​രു​ന്നു?. പി​ടി​ച്ചെ​ടു​ത്ത ക​ള്ള​പ്പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം ഏ​താ​ണ്?.

സ​മ​ഗ്ര​മാ​യ അ​ന്വ​ഷ​ണം ആ​വ​ശ്യ​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ​യും ബ​ന്ധു​ക്ക​ളു​ടെ​യും പേ​രി​ലു​ള്ള വ​സ്തു​വ​ക​ക​ളു​ടെ വ​ള​ർ​ച്ച പ​രി​ശോ​ധി​ക്ക​ണം. ബി​നാ​മി ഇ​ട​പാ​ടു​ക​ളും അ​ന്വ​ഷി​ക്ക​ണം. ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ന് പോ​കു​മ്പോ​ഴെ​ങ്കി​ലും ഖ​ദ​ർ മാ​റ്റി​വ​ച്ചു​പോ​കാ​ൻ കെ​പി​സി​സി, ത​ങ്ങ​ളു​ടെ നേ​താ​ക്ക​ൾ​ക്ക് പ്ര​ത്യേ​കം നി​ർ​ദേ​ശം ന​ൽ​ക​ണം.

ഖ​ദ​റി​ൽ ഗാ​ന്ധി​യു​ടെ ഓ​ർ​മ​യു​ണ്ട്. ഗാ​ന്ധി​യെ നി​ന്ദി​ക്ക​രു​ത് എ​ന്നെ​ങ്കി​ലും ഏ​റ്റ​വും കു​റ​ഞ്ഞ​ത് ശ്രീ ​പി ടി ​തോ​മ​സി​നെ ഉ​പ​ദേ​ശി​ക്കാ​ൻ അ​ഭി​മാ​ന ബോ​ധ​മു​ള്ള കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​യാ​റാ​ക​ണം.

https://www.facebook.com/aarahimofficial/posts/3428529667226203?__cft__[0]=AZXOqDIMZl4Xh44006D4Gp7icreSdWQrDKjdQ8VKc9nTJdnHSxhlpp8M_BHpE2UkSWhh7mKL7LdHk1umCtmHMvjfXq4c5NZ-QMqh8KVC3bq5LYatzyXqsBBRVOyEbtHs1wVXUScDX1KPGKnu9gLcBGBocuXeZQ4MTRrvyQuBFCzbRoj82kH5DSg2DrqhCaCreHY&__tn__=%2CO%2CP-R

shortlink

Post Your Comments


Back to top button