മുംബൈ: കൊറോണ വൈറസ് വ്യാപത്തിന്റെ രണ്ടാംതരംഗം അതിരൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ ഇന്ന് 13,659 പേര്‍ക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തു. 9,913പേര്‍ കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തരായി. 54 പേരാണ് വൈറസ് ബാധിച്ചു മരിച്ചത്.
ഇതോടെ മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം 22,52,057ആയി ഉയർന്നു. 20,99,207പേരാണ് രോഗമുക്തരായത്. 52,610പേര്‍ കൊറോണ വൈറസ് ബാധിച്ചു മരിച്ചു. 99,008പേരാണ് നിലവില്‍ ചികിത്സയിൽ ഉള്ളത്.
എന്നാൽ അതേസമയം കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുന്ന കേരളത്തില്‍ ഇന്ന് 2475 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4192 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 4342പേരാണ് കേരളത്തില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,62,766 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
Post Your Comments