ബംഗളൂരു: കര്‍ണാടക, പഞ്ചാബ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. മഹാരാഷ്ട്രയിലും സ്ഥിതി അതീവ രൂക്ഷമാണ്. മുംബൈ നഗരത്തില്‍ മാത്രം ഇന്ന് എട്ടായിരത്തിന് മുകളിലാണ് പുതിയ കോവിഡ് കേസുകള്‍ ഉള്ളത്.
മുംബൈ നഗരത്തില്‍ മാത്രം ഇന്ന് 8,646 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 5,031 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. 18 പേര്‍ മരിച്ചു. മുംബൈയില്‍ മാത്രം 4,23,360 ആകെ രോഗികള്‍. 3,55,691 പേര്‍ക്കാണ് രോഗമുക്തി. 55,005 ആക്ടീവ് കേസുകള്‍. ആകെ മരണം 11,704 ആയി ഉയർന്നു.
മഹാരാഷ്ട്രയില്‍ ഇന്ന് 43,183 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. 32,641 പേര്‍ക്കാണ് രോഗമുക്തി ഉള്ളത്. ഇന്ന് 249 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 28,56,163. ആകെ രോഗ മുക്തരുടെ എണ്ണം 24,33,368. നിലവില്‍ 3,66,533 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 249 പേര്‍ മരിച്ചതോടെ ആകെ മരണം 54,898 ആയിരിക്കുന്നു.
കര്‍ണാടകയില്‍ ഇന്ന് 4,234 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 1,599 പേര്‍ക്കാണ് രോഗമുക്തി. 18 മരണം. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 10,01,238. ആകെ രോഗമുക്തി 9,57,769. ആകെ മരണം 12,585. ആക്ടീവ് കേസുകള്‍ 30,865.
പഞ്ചാബില്‍ 3,187 പേര്‍ക്കാണ് ഇന്ന് രോഗം കണ്ടെത്തിയത്. 2,291 പേര്‍ക്കാണ് രോഗമുക്തി. 60 പേര്‍ മരിച്ചു. ആകെ രോഗികള്‍ 2,42,895. ഇതുവരെയായി 2,11,325 പേര്‍ക്കാണ് രോഗമുക്തി. 60 പേര്‍ മരിച്ചതോടെ ആകെ മരണം 6,926. ആക്ടീവ് കേസുകള്‍ 24,644.
Post Your Comments