ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുകയാണ്. 4.75 ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പത്ത് കോടി അമ്പത്തിമൂന്ന് ലക്ഷം കടന്നിരിക്കുന്നു. 22.92 ലക്ഷം പേരാണ് വൈറസ് ബാധമൂലം മരിച്ചിരിക്കുന്നത്. ഏഴ് കോടി എഴുപത് ലക്ഷം പേർ രോഗമുക്തി നേടി.
ഇന്ത്യയിൽ 1,08,03,533 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 12,000ത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ 1.53 ലക്ഷം പേരാണ് ചികിത്സയിലുളളത്. 1,04,95,401 പേർ സുഖം പ്രാപിച്ചു. മരണസംഖ്യ 1.54 ലക്ഷമായി ഉയർന്നു.
രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ് ഉള്ളത്. ഒരു ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. യു എസിൽ രണ്ട് കോടി എഴുപത്തിരണ്ട് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4.66 ലക്ഷം പേർ മരിച്ചു. 1.70 കോടി പേർ രോഗമുക്തി നേടിയിരിക്കുന്നു.
ബ്രസീൽ, റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. ബ്രസീലിൽ തൊണ്ണൂറ്റിമൂന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഇതുവരെ 2.28 ലക്ഷം പേർ മരിച്ചു. റഷ്യയിൽ മുപ്പത്തിയൊമ്പത് ലക്ഷം പേർക്കും, ബ്രിട്ടനിൽ മുപ്പത്തിയെട്ട് ലക്ഷം പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.ബ്രിട്ടനിൽ 1,09,335 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്.
Post Your Comments