ഇസ്‌ലാമാബാദ് : പാകിസ്ഥാനില്‍ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു.വിലക്കയറ്റം രൂക്ഷമായതോടെ ഗോതമ്ബുള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ക്ക് പാക് മാര്‍ക്കറ്റില്‍ പ്രതിസന്ധി നേരിടുകയാണ്.
Read Also : കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കുമ്മനം രാജശേഖരൻ
രാജ്യത്തെ പണപ്പെരുപ്പം ഓഗസ്റ്റിലെ 8.2 ശതമാനത്തില്‍ നിന്നും സെപ്റ്റംബറില്‍ 9 ശതമാനമായെന്നും കാട്ടി കഴിഞ്ഞാഴ്ചയാണ് പാകിസ്ഥാന്‍ ബ്യൂറോ ഒഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലോകം കൊവിഡ് 19 പ്രതിസന്ധിയില്‍ പകച്ചു നില്‍ക്കുന്നതിനിടെ പാകിസ്ഥാനില്‍ 94 ജീവന്‍രക്ഷാ മരുന്നുകളുടെ വിലയാണ് കൂട്ടിയത്.
പണപ്പെരുപ്പം നിയന്ത്രിക്കുക, കൊവിഡിനിടെ ആളുകള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടകയും സാധാരണക്കാര്‍ക്ക് അവശ്യ വസ്തുക്കള്‍ ലഭിക്കാതെ വരികെയും ചെയ്യുക, ഗോതമ്ബും പഞ്ചസാരയും പൂഴ്ത്തിവയ്ക്കല്‍, മരുന്നുകളുടെ വിലവര്‍ദ്ധന തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിച്ച് ജനങ്ങളെ സഹായിക്കുന്നതില്‍ നിരന്തരം പരാജയപ്പെടുന്ന ഭരണകക്ഷിയായ പാകിസ്ഥാന്‍ തെഹ്‌റീക് ഇന്‍സാഫ് ( പി.ടി.ഐ ) പാര്‍ട്ടിയും പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഇന്ത്യയെ ലക്ഷ്യമിടുന്നതിന്റെ തിരക്കിലാണ്.
Post Your Comments