KeralaLatest NewsNewsIndia

കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം : കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ.രാംവിലാസ് പാസ്വാന്റെ നിര്യാണത്തോടെ അവശ ജനവിഭാഗങ്ങളുടെ ഉദ്ധാരകനേയും സർവ്വ സമ്മതനായ മനുഷ്യസ്നേഹിയേയുമാണ് നമുക്ക് നഷ്ടപ്പെട്ടതെന്ന് കുമ്മനം പറഞ്ഞു .

Read Also : കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാൻ അന്തരിച്ചു

മറ്റാരെക്കാളും കൂടുതൽ കാലം കേന്ദ്ര മന്ത്രിസഭയിൽ അംഗമായിരുന്ന് നാടിനെ നയിച്ചു. അത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന് ലഭിച്ച അംഗീകാരമാണ്. ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ജീവിതം ഉഴിഞ്ഞുവെച്ച ആ പാവങ്ങളുടെ പടത്തലവന് അഭിവാദ്യങ്ങൾ. ആദരാഞ്ജലികൾ..!, കുമ്മനം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു .

https://www.facebook.com/kummanam.rajasekharan/photos/a.798308180278971/3201844376591994/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button