COVID 19Latest NewsIndiaNews

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 65 ലക്ഷം കവിഞ്ഞു, രോഗമുക്തര്‍ 55 ലക്ഷത്തിലധികം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 65 ലക്ഷം കവിഞ്ഞു. കഴിഞ്ഞ ദിവസം 75,000 ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ കൊറോണ വൈറസ് കേസുകള്‍ 65,49,374 ആണ്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 75,829 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

മൊത്തം കേസുകളില്‍ 9,37,625 സജീവ കേസുകള്‍ ഉണ്ട്. 55,09,967 പേര്‍ രോഗമുക്തരായി. ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 1,01,782 ആണ്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 940 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ മരണനിരക്ക് ഇപ്പോള്‍ 1.55 ശതമാനമാണ്. മൊത്തം കേസുകളില്‍ 14.32 ശതമാനമാണ് ഇന്ത്യയില്‍ സജീവമായ കേസുകള്‍.

അതേസമയം, ജനുവരി ഒന്ന് മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്ക് പ്രകാരം 7.7 കോടിയിലധികം ഇന്ത്യയുടെ പരിശോധനാ ശേഷി വര്‍ധിപ്പിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. പോസിറ്റിവിറ്റി നിരക്ക് ക്രമേണ കുറയുന്നതിനൊപ്പം, കോവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ ഉപകരണമായി പരിശോധന പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കോവിഡ് ടെസ്റ്റുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button