സ്മാർട്ട്ഫോണുകളുടെ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി സാംസങ്ങ്. കോവിഡ് പ്രതിസന്ധി സ്മാർട്ട്ഫോണുകളുടെ ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ദക്ഷിണ കൊറിയൻ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് സാംസങ്ങ്.
വില കുറഞ്ഞ ഫോണുകളുടെയും മിഡ് റേഞ്ച് ഫോണുകളുടെയും ഉൽപ്പാദനമാണ് പ്രധാനമായും വെട്ടിച്ചുരുക്കുക. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം 31 കോടി യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കാനായിരുന്നു കമ്പനി തീരുമാനിച്ചിരുന്നത്. എന്നാൽ, കോവിഡ് പ്രതിസന്ധി കാരണം ഇത് 28 കോടിയാക്കി ചുരുക്കാൻ തീരുമാനിച്ചിട്ടുണ്ട്.
സ്മാർട്ട്ഫോൺ ഉൽപ്പാദന രംഗത്തെ കമ്പനികൾ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സമാനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം ഫോണിന്റെ ആവശ്യക്കാരിലും ഇടിവ് ഉണ്ടായിട്ടുണ്ട്.
Post Your Comments