Latest NewsNewsBahrainGulf

കോവിഡ് : പ്രവാസി ഉൾപ്പെടെ രണ്ടു പേർ കൂടി ഗൾഫിൽ മരണപ്പെട്ടു

മനാമ : പ്രവാസി ഉൾപ്പെടെ രണ്ടു പേർ കൂടി ബഹ്‌റൈനിൽ മരണപ്പെട്ടു. 78 വയസുള്ള സ്വദേശി വനിതയും 43കാരനായ പ്രവാസിയുമാണ് മരിച്ചത്. 687 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 67,701ഉം, മരണം 233ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Also read : അടുത്ത ആറുമാസത്തിനുള്ളിൽ കോവിഡ് മരണസംഖ്യ 20 ലക്ഷം കടക്കുമെന്ന് ലോകാരോഗ്യ സംഘടന

736പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 60,853ആയി ഉയർന്നു. നിലവില്‍ 6,617പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 130 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 59 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ 13,78,104 കോവിഡ് പരിശോധനകൾ നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button