പാറ്റ്ന: ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണൻ പ്രഖ്യാപിച്ചു. മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ 28, നവംബർ 3, നംവബർ ഏഴ് എന്നിവയാണ് തിരഞ്ഞെടുപ്പ് തീയതികൾ. പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും തിരഞ്ഞെടുപ്പ് നടത്തുകയെന്ന് കമ്മീഷണൻ അറിയിച്ചു.
Read also: ചൈനയിൽ സംഭരിച്ച് വച്ച മത്സ്യ പാക്കേജുകളിൽ കൊറോണ വൈറസ് കണ്ടെത്തി
ഇത്തവണ കോവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിംഗ് സമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചിട്ടുണ്ട്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാവും പോളിംഗ് സമയം. ക്വാറൻ്റൈനിൽ കഴിയുന്ന വോട്ടർമാർക്കും തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അവസരം ഉണ്ടാവും. തിരഞ്ഞെടുപ്പിൻ്റെ അവസാനദിവസമായിരിക്കും നിരീക്ഷണത്തിലുള്ള വോട്ടർമാരുടെ പോളിംഗ്.
നിലവിലെ ബീഹാർ നിയമസഭയുടെ കാലാവധി നവംബർ 29-നാണ് അവസാനിക്കുന്നത്. 243 അംഗ നിയമസഭയിൽ 38 സീറ്റുകൾ പട്ടികജാതി വിഭാഗത്തിനും രണ്ട് സീറ്റുകൾ പട്ടികവിഭാഗത്തിനായുമായി സംവരണം ചെയ്യപ്പെട്ടതാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ബീഹാറിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
Post Your Comments