Latest NewsNewsIndia

പാര്‍ട്ടി ചിഹ്നം പതിച്ച മാസ്‌ക് ധരിച്ച്‌ പോളിങ് ബൂത്തിൽ; കേസെടുക്കാന്‍ ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിലവില്‍ എന്‍.ഡി.എ സര്‍ക്കാരിലെ കാര്‍ഷിക-മൃഗസംരക്ഷണ വകുപ്പ് മന്ത്രിയാണ് ഇദ്ദേഹം. 

പട്‌ന: പാര്‍ട്ടി ചിഹ്നം പതിച്ച മാസ്‌ക് ധരിച്ച്‌ പോളിങ് ബൂത്തിനുള്ളില്‍ കയറിയ ബി.ജെ.പി മന്ത്രിക്കെതിരെ കോസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട് തരഞ്ഞെടുപ്പ് കമ്മീഷന്‍. സംഭവം ബീഹാറിൽ. മുതിര്‍ന്ന പാര്‍ട്ടി നേതാവും മന്ത്രിയുമായ പ്രേം കുമാറിനെതിരെയാണ് നടപടി. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രേം കുമാറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗയ ഡി.എമ്മിനോട് ആവശ്യപ്പെടുകയായിരുന്നു. നിലവില്‍ എന്‍.ഡി.എ സര്‍ക്കാരിലെ കാര്‍ഷിക-മൃഗസംരക്ഷണ വകുപ്പ് മന്ത്രിയാണ് ഇദ്ദേഹം.

Read Also: രാ​ജ്യ​ത്ത് ഏ​ക സി​വി​ല്‍​കോ​ഡ് ന​ട​പ്പാ​ക്ക​ണം; കേന്ദ്ര നിലപാടിനെ വരവേൽക്കാൻ ശി​വ​സേ​ന

എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രകാരം പോളിങ് ബൂത്തിന് 100 മീറ്റര്‍ അകത്ത് പാര്‍ട്ടി ചിഹ്നമോ പതാകയോ ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ ഈ ചട്ടം മറികടന്നുകൊണ്ടായിരുന്നു ബി.ജെ.പിയുടെ ചിഹ്നം പതിച്ച മാസ്‌ക് ധരിച്ച്‌ മന്ത്രി പോളിങ് ബൂത്തിനകത്ത് പ്രവേശിച്ചത്. അതേസമയം ഗയയില്‍ നിന്നും രണ്ടാം തവണയാണ് ഇദ്ദേഹം ജനവിധി തേടുന്നത്. കോണ്‍ഗ്രസിന്റെ അഖൗരി ഓങ്കര്‍ നാഥിനെതിരെയാണ് മത്സരിക്കുന്നത്. 2015 ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയ രഞ്ജനെതിരെ മത്സരിച്ചായിരുന്നു പ്രേംകുമാര്‍ വിജയിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആക്ടിലെ സെക്ഷന്‍ 130 പ്രകാരം വോട്ടെടുപ്പ് നടക്കുന്ന ദിവസം പോളിങ് സ്റ്റേഷനില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അറിയിപ്പുകളോ അടയാളങ്ങളോ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുന്നില്ല. രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്, ചിഹ്നം അല്ലെങ്കില്‍ മുദ്രാവാക്യം അടങ്ങിയ തൊപ്പികള്‍, ഷാള്‍ തുടങ്ങിയവ ധരിക്കാനും പാടില്ല. ബിഹാറില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button