ബെയ്‌ജിങ്ങ്: ചൈനയുടെ കിഴക്കൻ നഗരമായ കിങ്‌ദാവോയിൽ സംഭരിച്ച് വച്ച മത്സ്യ പാക്കേജുകളിൽ കൊറോണ വൈറസ് സാന്നിദ്യം കണ്ടെത്തി. മത്സ്യവിപണന കേന്ദ്രത്തിൽ ശീതീകരിച്ച് സൂക്ഷിച്ചിരുന്ന മത്സ്യ പാക്കേജുകളിലാണ് വൈറസ് സാന്നിദ്യം കണ്ടെത്തിയത്. വിപണന കേന്ദ്രത്തിലെ രണ്ട് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വിഭാഗം അധികൃതർ നടത്തിയ പരിശോധനയിലാണ് രണ്ട് പാക്കേജുകളിൽ കൊറോണ വൈറസ് സാന്നിദ്യം കണ്ടെത്തിയത്.
മത്സ്യവിപണന കേന്ദ്രത്തിലെ ജീവനക്കാർക്കായി നടത്തുന്ന പതിവ് പരിശോധനയ്ക്കിടെ വ്യാഴാഴ്ച രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വിപണന കേന്ദ്രത്തിലെ 149 ജീവനക്കാരിൽ ഇവരൊഴിച്ചു മറ്റാർക്കും രോഗം ബാധിച്ചിട്ടില്ലെന്ന് ക്വിങ്‌ദാവോ മുനിസിപ്പൽ ഹെൽത്ത് കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. മത്സ്യ പാക്കേജുകളൊന്നും തന്നെ വിപണിയിലെത്തിയില്ലെന്നും, കമ്മീഷൻ പറഞ്ഞു.
ബീജിംഗിലെ ഒരു മാർക്കറ്റിന്റെ ഇറച്ചി, സമുദ്രവിഭവ വിഭാഗങ്ങളിൽ ഇത്തരത്തിൽ വൈറസിന്റെ കനത്ത സാന്നിദ്യം ജൂൺ മാസത്തിൽ കണ്ടെത്തിയിരുന്നു.
Post Your Comments