അബുദാബി: ഐപിഎല്ലിന് യുഎഇ മണ്ണിൽ ആവേശോജ്വല തുടക്കം. ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിന് ചെന്നൈ സൂപ്പര്‍ കിംഗ്സ് പരാജയപ്പെടുത്തി. മുംബൈ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ചെന്നൈ മറികടന്നത്. അര്‍ധസെഞ്ചുറിയുമായി കളംനിറഞ്ഞ അമ്ബാട്ടി റായിഡുവും (71) ഡു പ്ലെസിയും (പുറത്താകാതെ 58) ചേര്‍ന്നാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസെടുത്തത്. സൗരഭ് തിവാരി 31 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 42 റൺസെടുത്ത് ടോപ് സ്കോററായി. ക്വിന്റൻ ഡികോക്ക് 20 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 33 റൺസെടുത്തു.
Read also: ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ തിങ്കളാഴ്ച്ച തുറക്കും
ചെന്നൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഇന്നിംഗ്സിലെ ആദ്യ ഓവറിന്റെ അവസാന പന്തില്‍ ട്രെന്റ് ബോള്‍ട്ട് ചെന്നൈ ഓപ്പണര്‍ ഷെയ്ന് വാട്സണെ വിക്കറ്റിനു മുന്നില്‍ കുടുക്കി. അഞ്ച് പന്തില്‍ നാല് റണ്‍സ് ആയിരുന്നു വാട്സൻ നേടിയത്. മൂന്നാം വിക്കറ്റിൽ 14 ഓവർ ക്രീസിൽനിന്ന അമ്പാട്ടി റായുഡു – ഫാഫ് ഡുപ്ലേസി സഖ്യം പടുത്തുയർത്തിയത് 115 റൺസ് ആണ്. റായുഡു 48 പന്തിൽ ആറു ഫോറും മൂന്നു സിക്സും സഹിതം 71 റൺസെടുത്തു. റായുഡുവിന് പിന്നാലെ രവീന്ദ്ര ജഡേജ അഞ്ച് പന്തിൽ 10 റൺസുമായി മടങ്ങിയെങ്കിലും സ്ഥാനക്കയറ്റം കിട്ടിയെത്തിയ സാം കറൻ ആറു പന്തിൽ രണ്ടു സിക്സും ഒരു ഫോറും സഹിതം 18 റണ്‍സെടുത്ത് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചു.
Post Your Comments