
കല്‍പ്പറ്റ: ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ തിങ്കളാഴ്ച്ച തുറക്കും.ഡാമിന്റെ അപ്പര്‍ റൂള്‍ ലെവലായ 775.00 മീറ്റര്‍ തിങ്കളാഴ്ച്ച മറികടക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉച്ചയ്ക്ക് ശേഷമാകും ഷട്ടർ തുറക്കുക. കമാന്‍തോട്, പനമരം പുഴ എന്നിവയിലെ ജലനിരപ്പ് 60 സെ.മി. മുതല്‍ 25 സെ.മി. വരെ ഘട്ടം ഘട്ടമായി ഉയരാന്‍ സാധ്യതയുണ്ട്. പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്‌ഇബി അധികൃതര്‍ അറിയിച്ചു.
Post Your Comments