
മനാമ : ബഹ്‌റൈനിൽ 690 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 125 പേര്‍ പ്രവാസികളും 544 പേര്‍ സ്വദേശികളുമാണ്. 21 എണ്ണം യാത്ര സംബന്ധമായി രോഗം ബാധിച്ചവരാണ്. മൂന്ന് പേർ കൂടി മരണപ്പെട്ടു, . 47കാരനായ ഒരു പ്രവാസിയും 54ഉം 70ഉം വയസ് പ്രായമുള്ള രണ്ട് സ്വദേശികളുമാണ് മരിച്ചത്.
ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63,879ഉം, മരണസംഖ്യ 220ഉം ആയി.613 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 56,700 ആയി ഉയർന്നു. നിലവിൽ 6959 പേരാണ് ചികിത്‌സയിലുള്ളത്. ഇവരില്‍ 157 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്, 43 പേര്‍ ഗുരുതരാവസ്ഥയിലാണ്.
Post Your Comments