തിരുവനന്തപുരം: പൊഴിയൂരില്‍ വ്യാജ കോവിഡ് നെഗറ്റീവ് സെര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തതിലൂടെ വ്യാപകമായി പണം തട്ടിയതായി പൊലീസ് നിഗമനം. ഒരു സര്‍ട്ടിഫിക്കറ്റിന് അയ്യായിരം രൂപ വരെ ഈടാക്കിയതായും രണ്ട് മാസത്തിനിടെ രണ്ടായിരത്തോളം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഇത്തരത്തില്‍ വിതരണം ചെയ്തതുമായാണ് വിവരം. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ പരാതിയില്‍ കഴിഞ്ഞ ദിവസം ആണ് പൊലീസ് കേസ് എടുത്തത്. ഒരു പ്രാദേശിക രാഷ്ട്രീയ നേതാവാണ് ഇതിന് പിന്നിലെന്നും സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ കണ്ണികളാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
തീരദേശ പ്രദേശമായ പൊഴിയൂരില്‍ പ്രാഥമികാര്യോഗ്യ കേന്ദ്രത്തിന്റെ സീലും മെഡിക്കല്‍ ഓഫിസറുടെ ഒപ്പും പതിച്ച വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതായി ചില ജനപ്രതിനിധികള്‍ ആണ് തുടക്കത്തില്‍ ആരോപണമുന്നയിച്ചത്. പൊഴിയൂരില്‍ നിന്ന് കൊച്ചി, നീണ്ടകര, ബേപ്പൂര്‍ തുടങ്ങിയ തീരപ്രദേശങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കായിരുന്നു വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തിരുന്നത്. ഒപ്പ് തന്റേത് അല്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയതോടെയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്.
Post Your Comments