Latest NewsCricketNews

ഐപിഎല്ലില്‍ ആര് കിരീടം നേടുമെന്ന് പ്രവചിച്ച് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

മുംബൈ: ഐപിഎല്ലില്‍ ആര് കിരീടം നേടുമെന്ന് പ്രവചിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. മുംബൈ ഇന്ത്യന്‍സല്ലാതെ മറ്റാര് കിരീടം നേടാനാണെന്ന് അദ്ദേഹം ചോദിക്കുകയുണ്ടായി. നീലക്കുപ്പായക്കാര്‍ തന്നെ ഇത്തവണയും കിരീടം നേടും. എവിടെപ്പോയാലും ഞാൻ അവരെ പിന്തുണക്കും. മുംബൈയും ഇന്ത്യയും ഒന്നിക്കുമ്പോഴാണത് മുംബൈ ഇന്ത്യന്‍സായി മാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: കോവിഡിന് പിന്നാലെ ആശങ്ക പരത്തി മറ്റൊരു പകർച്ചവ്യാധി: പതിനായിരക്കണക്കിന് പേർക്ക് സ്ഥിരീകരിച്ചു; പുരുഷവന്ധ്യതയ്ക്ക് കാരണമാകും

ആദ്യ മത്സരം ഏറെ പ്രധാനമാണ്. അത് ടെസ്റ്റ് പരമ്പരയിലായാലും ഏകദിന പരമ്പരയിലായാലും അങ്ങനെയാണ്. ആദ്യ മത്സരത്തില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ ടീം മീറ്റിംഗുകളുടെ ദൈര്‍ഘ്യം കുറയും.ഇത്തവണ മുംബൈ ടീമിനൊപ്പം പോകാനായില്ലെങ്കിലും ഭാവിയില്‍ അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും സച്ചിന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button