മുംബൈ : ബിസിസിഐയുടെ 2024ലെ സി കെ നായിഡു ലൈഫ് ടൈം അച്ചീവ്‌മെന്റ്റ് പുരസ്കാരത്തിന് ഇതിഹാസ ക്രിക്കറ്റർ സച്ചിന്‍ ടെണ്ടുല്‍ക്കറിനെ തിരഞ്ഞെടുത്തതായി റിപ്പോർട്ട്. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യക്കു വേണ്ടി 664 മത്സരങ്ങളില്‍ കളിച്ച സച്ചിന്‍, ഏറ്റവും കൂടുതല്‍ ടെസ്റ്റ്, ഏകദിന റൺസുകൾ നേടിയ റെക്കോർഡിന് ഉടമയാണ്. 200 ടെസ്റ്റുകളും 463 ഏകദിനങ്ങളും കളിച്ച സച്ചിന്‍, ടെസ്റ്റില്‍ 15921 റണ്ണും ഏകദിനത്തില്‍ 18426 റണ്‍സുമാണ് നേടിയത്. ഒരു ടി20 മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ.
രണ്ട് പതിറ്റാണ്ടോളം കളിക്കളത്തില്‍ നിറഞ്ഞാടിയ സച്ചിന്‍ 2011ല്‍ വേള്‍ഡ് കപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു.
1994ല്‍ ഇന്ത്യയുടെ ആദ്യത്തെ ക്യാപ്റ്റന്‍ സി.കെ നായിഡുവിനോടുള്ള ബഹുമാന സൂചകമായാണ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ബിസിസിഐ ആരംഭിച്ചത്.
ഇതുവരെ 30 പേർ അവർഡ് നേടി. മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രിക്കായിരുന്നു 2023ലെ പുരസ്കാരം.
Post Your Comments