KeralaLatest NewsIndia

‘മതേതര കേരളത്തില്‍ ഇസ്ലാമിക ഭീകരവാദത്തിന് വിത്ത് പാകിയ ആളാണ് മന്ത്രി ജലീല്‍’: എ.പി. അബ്ദുളളക്കുട്ടി

ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെയെന്ന് പ്രഖ്യാപിച്ച സിമിയുടെ പ്രവര്‍ത്തകനായിരുന്നു ജലീല്‍.

കണ്ണൂര്‍: മതേതര കേരളത്തില്‍ ഇസ്ലാമിക ഭീകരവാദത്തിന് വിത്ത് പാകിയത് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ ആണെന്നും അതു കൊണ്ടു തന്നെ ജലീല്‍ വരും ദിവസം അറസ്റ്റിലാകാന്‍ പോകുന്നത് സ്വര്‍ണ്ണക്കടത്ത് കേസിലെ ഭീകരവാദ ബന്ധത്തിന്റെ പേരിലാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി. അബ്ദുളളക്കുട്ടി. ജലീല്‍ മാര്‍ക്‌സിസ്റ്റ്‌വാദിയില്ല മൗദൂദിവാദിയാണ്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെയെന്ന് പ്രഖ്യാപിച്ച സിമിയുടെ പ്രവര്‍ത്തകനായിരുന്നു ജലീല്‍.

വിദ്യാ സമ്പന്നരായ മുസ്ലീം ചെറുപ്പക്കാരെ സിമിയില്‍ ചേര്‍ത്ത് തീവ്രവാദത്തിലേക്ക് കൊണ്ടു ചെന്നെത്തിച്ചത് അദ്ദേഹമായിരുന്നു. തന്റെ ക്ലാസുകളിലൂടെ ജലീലാണ് മദനിയെ പോലും തീവ്രവാദിയാക്കി മാറ്റിയത്. യുവമോര്‍ച്ച ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം മന്ത്രി ഇ.പി. ജയരാജന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ മൂന്നാംമുറ പ്രയോഗിച്ച്‌ മര്‍ദ്ദിച്ച കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ യുവമോര്‍ച്ച കണ്ണൂര്‍ ഡിവൈഎസ്പി ഓഫീസിന് സമീപം നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

read also: ‘പെരുമ്പാവൂർ ഉള്ള എല്ലാ കടകളിലും ഹോട്ടലുകളിലും മെഡിക്കൽ ഷോപ്പുകളിലും ഞാൻ കടം ചോദിച്ചു കഴിഞ്ഞു, ഞാനിപ്പോൾ കടത്തിൽ മുങ്ങി ജീവിച്ചു കൊണ്ടിരിക്കുകയാണ്, ജനങ്ങൾ തന്ന പണം എനിക്ക് കിട്ടണം’ ആവശ്യങ്ങളുമായി വീണ്ടും ജിഷയുടെ അമ്മ രാജേശ്വരി

കളളക്കടത്തിന്റെയും തീവ്രവാദത്തിന്റെയും കേന്ദ്രമായി സംസ്ഥാന ഭരണകൂടം മാറിയിരിക്കുകയാണ്. സര്‍ക്കാരിനെതിരെ ശക്തമായ സമരങ്ങള്‍ നടത്തുന്ന ബിജെപിയാണ് കേരളത്തിലെ മുഖ്യപ്രതിപക്ഷമെന്ന് ദിനം പ്രതി തെളിയിച്ചു കൊണ്ടിരിക്കുകയാണ്. യുമോര്‍ച്ചയുടേയും ബിജെപിയുടേയും സമരത്തെ ബൂട്ടിട്ട് ചവിട്ടി അമര്‍ത്താമെന്നത് വ്യാമോഹമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ബൂട്ടിട്ട് ചവിട്ടുന്ന പോലീസുകാര്‍ യുവമോര്‍ച്ച നേതാക്കള്‍ക്ക് സല്യൂട്ട് അടിക്കേണ്ട കാലം അതിവിദൂരമല്ലാത്ത ഭാവിയില്‍ കേരളത്തില്‍ ഉണ്ടാവും. പശ്ചിമബംഗാളിലും ത്രിപുരയിലും ആവാമെങ്കില്‍ കേരളത്തിലും അത് സംഭവിക്കുമെന്നുറപ്പാണെന്നും ഇക്കാര്യം കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ ചിന്തിക്കുന്നത് നല്ലതാണെന്നും അബ്ദുളളക്കുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button