KeralaLatest NewsNews

ഓ​ര്‍​ഡി​ന​റി ബ​സു​ക​ളു​ടെ സ​ഞ്ചാ​ര​ദൂ​രത്തിൽ നിയന്ത്രണം; ‌​വിജ്ഞാപനവുമായി സർക്കാർ

സ്വ​കാ​ര്യ​ബ​സു​ക​ള്‍​ക്ക്​ അ​ന്യാ​യ​മാ​യി ന​ല്‍​കി​യ ആ​നു​കൂ​ല്യം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി നി​ര​ന്ത​രം സ​ര്‍​ക്കാ​റി​നെ സ​മീ​പി​ച്ചി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ ദേ​ശ​സാ​ത്​​കൃ​ത റൂ​ട്ടു​ക​ളി​ല്‍ സ്വ​കാ​ര്യ ലി​മി​റ്റ​ഡ്​ സ്​​റ്റോ​പ് ഓ​ര്‍​ഡി​ന​റി ബ​സു​ക​ളു​ടെ സ​ഞ്ചാ​ര​ദൂ​രത്തിൽ നിയന്ത്രണവുമായി സർക്കാർ. 140 കി​ലോ​മീ​റ്റ​ര്‍ ആ​യി പ​രി​മി​ത​പ്പെ​ടു​ത്തിയാണ് സ​ര്‍​ക്കാ​ര്‍ ക​ര​ട്​ വി​ജ്ഞാ​പ​ന​മ​റി​ക്കിയത്. മുൻ സ​ര്‍​ക്കാ​റിന്റെ കാ​ല​ത്ത്​ പ​രി​ധി​യി​ല്ലാ​തെ സർവീസിന് അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന നി​യ​മ​ഭേ​ദ​ഗ​തി തി​രു​ത്തി​യാ​ണ്​ പു​തി​യ സ്​​കീം ത​യാ​റാ​ക്കി​യ​ത്. ഇ​തോ​ടെ സംസ്ഥാനത്ത് 31 ദേ​ശ​സാ​ത്​​കൃ​ത റൂ​ട്ടു​ക​ളി​ലെ 241 സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് 140 കി​ലോ​മീ​റ്റ​റാ​യി യാ​ത്ര ചു​രു​ങ്ങും. കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്ക്​ ഇ​ത്​ അ​നു​കൂ​ല​മാ​വു​ക​യും ചെ​യ്യും. 31 റൂ​ട്ടു​ക​ളി​ലും അ​ത​ത്​ ആ​ര്‍.​ടി.​ഒ​ക​ള്‍ നി​ശ്ച​യി​ച്ച സ്​​​റ്റോ​പ്പു​ക​ളി​ലെ​ല്ലാം നി​ര്‍​ത്ത​ണ​മെ​ന്ന വ്യ​വ​സ്ഥ​യും ക​ര​ടി​ൽ വ്യക്തമാക്കി. ആ​ക്ഷേ​പ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും സ്വീ​ക​രി​ച്ച് ഒ​രു​മാ​സ​ത്തി​നു​ള്ളി​ല്‍ ‌​ അ​ന്തി​മ​വി​ജ്ഞാ​പ​നം പു​റപ്പെടു​വി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്​ സംസ്ഥാന ഗ​താ​ഗ​ത​വ​കു​പ്പ്.

Read Also: റമീസിന് ജാമ്യം ലഭിച്ചതിന് പിന്നാലെ സ്വര്‍ണക്കളളക്കടത്ത് കേസിലെ മറ്റു പ്രധാന പ്രതികളും ജാമ്യം തേടി കോടതിയിലേക്ക്

ദീ​ര്‍ഘ​ദൂ​ര സ​ര്‍വി​സു​ക​ളി​ല്‍ മാ​ത്ര​മാ​ണ് കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്ക് ലാ​ഭം കി​ട്ടു​ന്ന​ത്. എന്നാൽ സ്വ​കാ​ര്യ​ബ​സു​ക​ള്‍​ക്ക്​ അ​ന്യാ​യ​മാ​യി ന​ല്‍​കി​യ ആ​നു​കൂ​ല്യം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി നി​ര​ന്ത​രം സ​ര്‍​ക്കാ​റി​നെ സ​മീ​പി​ച്ചി​രു​ന്നു. ഇ​ത്ത​രത്തിലുള്ള സ​ര്‍വി​സു​ക​ള്‍ കൂ​ടു​ത​ല്‍ ന​ട​ത്തി​യാ​ല്‍ മാ​ത്ര​മേ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത കാ​ര​ണം ഓ​ടി​ക്കാ​ന്‍ നി​ര്‍ബ​ന്ധി​ത​മാ​കു​ന്ന ഗ്രാ​മീ​ണ റൂ​ട്ടു​ക​ളി​ലെ ന​ഷ്​​ടം നി​ക​ത്താ​ന്‍ സാ​ധി​ക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button