തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസൽ പ്രതിസന്ധി രൂക്ഷമായതോടെ, കെ.എസ്.ആർ.ടി.സി സർവീസുകൾ ഇന്ന് ഭാഗികമായി നിലയ്ക്കും.
ഇന്ധന പ്രതിസന്ധിയോടൊപ്പം മഴക്കെടുതികളും കണക്കിലെടുത്ത് ഇന്ന് ഉച്ചവരെ ഓർഡിനറി അടക്കം മഹാഭൂരിപക്ഷം ദീർഘദൂര ബസ്സുകളും സർവീസ് നടത്തില്ല. കിലോമീറ്ററിന് 35 രൂപയിൽ കുറവ് വരുമാനമുള്ള ബസ്സുകളാണ് നിർത്തിയിടുന്നത്.
തിരക്ക് അനുസരിച്ച് സൂപ്പർ ക്ലാസ് സർവീസുകൾ നടത്തും. ഉച്ചയ്ക്ക് ശേഷം സർവീസുകൾ ക്ലബ് ചെയ്ത് സാധരണ നിലയിലേക്ക് കൊണ്ടുവരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ 20 കോടി രൂപ നല്‍കിയിട്ടുണ്ട്. എന്നാൽ, ഇത് കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിൽ എത്താൻ ചൊവ്വാഴ്ച കഴിയും. അതിനാൽ, നിലവിലെ പ്രതിസന്ധി ബുധനാഴ്ച വരെ തുടർന്നേക്കുമെന്നാണ് സൂചന. എന്നാൽ സിറ്റി സർവീസുകൾ അടക്കം തിരക്കുള്ള ഹ്രസ്വദൂര ബസ്സുകളെ പ്രതിസന്ധി കാര്യമായി ബാധിച്ചേക്കില്ല
Post Your Comments