തിരുവനന്തപുരം : താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടത്തോടെ പ്രതിസന്ധിയിലായ കെ എസ് ആര്‍ ടി സി. യിൽ ഇന്ന് മുടങ്ങിയത് 768 സര്‍വ്വീസുകൾ. തിരുവനന്തപുരം മേഖയലില്‍ 284ഉം, എറണാകുളം മേഖലയില്‍ 312ഉം, കോഴിക്കോട് മേഖലയില്‍ 172 ഉം അടക്കം 768 സര്‍വ്വീസുകളാണ് ഇന്ന് മുടങ്ങിയത്. എന്നാൽ സര്‍വ്വീസുകള്‍ പുനക്രമീകരിച്ചതിനാല്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വരുമാനം 7 കോടി കടന്നതായി കെ എസ് ആര്‍ ടി സി അറിയിച്ചു. 963 സര്‍വ്വീസുകള്‍ മുടങ്ങിയ ഇന്നലെ 7,66,16,336 രൂപ വരുമാനമാണ് ലഭിച്ചത്. കഴിഞ്ഞ ശനിയാഴ്ചത്തെ അപേക്ഷിച്ച് ഒരു കോടി രൂപയോളം വർധിച്ചു.
താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടശേഷം ഇന്ന് ഒരാഴ്ച്ച പിന്നിടുന്നു. അതേസമയം രണ്ടായിരത്തോളം താല്‍ക്കാലിക ഡ്രൈവര്‍മാരും ആശങ്കയിലാണ്. വര്‍ഷങ്ങളായി താല്‍ക്കാലിക ഡ്രൈവര്‍മാരായി തുടരുന്ന രണ്ടായിരത്തോളം പേര്‍ കെ എസ് ആര്‍ ടി സിയിലുണ്ട്.
Post Your Comments